12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

അഫ്ഗാനില്‍ ഗവര്‍ണറുടെ വസതിയില്‍ വെടിവെപ്പ്; നാലു മരണം

അഫ്ഗാനില്‍ ഗവര്‍ണറുടെ വസതിയില്‍ വെടിവെപ്പ്; നാലു മരണം

കാന്തഹാര്‍: അഫ്ഗാനിസ്ഥാനിലെ കാന്തഹാറില്‍ ഗവര്‍ണറുടെ വസതിയുടെ വളപ്പിനകത്തുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഗവര്‍ണറുടെ രണ്ട് അംഗരക്ഷകരും രണ്ട് ചാവേറുകളുമാണ് കൊല്ലപ്പെട്ടത്.
ഗവര്‍ണറുടെ വസതിയില്‍ അതിക്രമിച്ചുകടന്ന തീവ്രവാദികള്‍ കാവല്‍ക്കാര്‍ക്കുനേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് സല്‍മായ് അയ്യൂബി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
ഇതിനിടെ അഫ്ഗാനിലെ വാര്‍നക് പ്രവിശ്യയില്‍ പാക് ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പ്രദേശങ്ങളില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ സഞ്ചരിച്ച വാഹനം റോഡരികില്‍ സ്ഥാപിച്ച ബോംബില്‍ തട്ടി പൊട്ടിച്ചിതറുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com