റിപ്പണ്‍: സമാന്തര ജീപ്പ്സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ നാട്ടുകാര്‍ ഡസനോളം സ്വകാര്യ ബസുകള്‍ റിപ്പണില്‍ മണിക്കൂറുകള്‍ തടഞ്ഞിട്ടു. മേപ്പാടി എസ്.ഐ പി.എ. അഗസ്റ്റിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ബസുകള്‍ ഓടിക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചു.
രാവിലെ മുതല്‍ തടഞ്ഞിട്ട ബസുകള്‍ ഒരു മണിക്ക് ശേഷമാണ് ഓടാന്‍ തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി ബസ് ട്രിപ്പുകള്‍ മുടക്കിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. സമാന്തര ജീപ്പ് സര്‍വീസിനെതിരെ കല്‍പറ്റ-വടുവഞ്ചാല്‍ റൂട്ടില്‍ 25, 26 തീയതികളില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു.
എം.വി. ശ്രേയാംസ്കുമാര്‍ എം. എല്‍.എ മുന്‍കൈയെടുത്ത് കല്‍പറ്റയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലുണ്ടായ ധാരണയനുസരിച്ച് 26ന് രണ്ടുമണി മുതല്‍ ബസുകള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. രണ്ട് ബസുകള്‍ക്കിടയില്‍ പത്ത് മിനിറ്റിലധികം ഇടവേളയുള്ളപ്പോള്‍ മാത്രം ജീപ്പ് സര്‍വീസുകള്‍ നടത്തണമെന്നായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍