Fri, 04/27/2012 - 22:53 ( 1 year 3 weeksago)
ചാന്ദര്‍പോള്‍ 10,000 ക്ളബില്‍
(+)(-) Font Size
ചാന്ദര്‍പോള്‍ 10,000 ക്ളബില്‍

റോസിയൂ: ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികക്കുന്ന പത്താമത് കളിക്കാരനെന്ന ബഹുമതി വെസ്റ്റിന്‍ഡീസ് താരം ശിവ്നാരായണ്‍ ചാന്ദര്‍പോളിന് സ്വന്തം. ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം 69 റണ്‍സെടുത്ത ഇന്നിങ്സിനിടെയാണ് ഈ 38കാരന്‍ 10,000 ക്ളബില്‍ ഇടംനേടിയത്. വിഖ്യാത താരം ബ്രയന്‍ ലാറക്കുശേഷം ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ വെസ്റ്റിന്‍ഡീസ് കളിക്കാരനാണ് ചാന്ദര്‍പോള്‍.

മൈക്കല്‍ ക്ളാര്‍ക്കിന്റെ ബൗളിങ്ങില്‍ വൈഡ് മിഡോണിലേക്ക് പന്തടിച്ച് സിംഗിളെടുത്താണ് റണ്‍ സമ്പാദ്യം അഞ്ചക്കത്തിലെത്തിച്ചത്. 140ാം ടെസ്റ്റിലാണ് ചാന്ദര്‍പോള്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 25 സെഞ്ച്വറിയും 58 അര്‍ധശതകവും ഉള്‍പ്പെടെ 49.83 ശരാശരിയിലാണ് ഈ ഗയാനക്കാരന്‍ 10000ത്തിലേറെ റണ്‍സ് അടിച്ചുകൂട്ടിയത്. 268 ഏകദിനങ്ങളില്‍നിന്ന് 41.60 ശരാശരിയില്‍ 8778 റണ്‍സെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus