12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

പുന്നപ്ര ഗലീലിയ കടപ്പുറത്ത് മത്സ്യക്കൊയ്ത്ത്

അമ്പലപ്പുഴ: വറുതിയുടെ നടുവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആഹ്ളാദം പകര്‍ന്ന് പുന്നപ്ര ഗലീലിയ കടപ്പുറത്ത് മത്സ്യക്കൊയ്ത്ത്. പുതുമഴയിലാണ് വ്യാഴാഴ്ച രാവിലെ കടല്‍തീരത്ത് മത്തിക്കൂട്ടം ഇരച്ചുകയറിയത്. മത്സ്യങ്ങളെ വലവീശി പിടിക്കാനും കുട്ടകളും ചരുവങ്ങളുമായി വാരിയെടുക്കാനും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മത്സരിച്ചാണ് കടപ്പുറത്ത് എത്തിയത്. രാവിലെ കടല്‍ത്തീരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് മത്തിക്കൂട്ടത്തെ ആദ്യം കണ്ടത്.
വിവരം മറ്റുള്ളവരെ അറിയിച്ചതോടെ മറ്റിടങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന പൊങ്ങ് വള്ളക്കാരും കരയില്‍നിന്ന് മത്സ്യം വലവീശിപിടിക്കുന്ന മത്സ്യത്തൊഴിലാളികളും പുന്നപ്രയിലേക്കെത്തി. തുടര്‍ന്ന് ഇവര്‍ വല വളച്ച് മത്തിയും ഇവയോടൊപ്പമുള്ള മത്സ്യങ്ങളും വാരിയെടുക്കുകയായിരുന്നു.
പുന്നപ്ര അറപ്പപൊഴി പാലത്തിനും ഗലീലിയ തീരത്തിനും ഇടയിലുള്ള ഒന്നരകിലോമീറ്റര്‍ ഭാഗത്താണ് മത്തിക്കൂട്ടവും മറ്റുമത്സ്യങ്ങളും ഇരച്ചുകയറിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ചാകര സമയത്തല്ലാതെ ആദ്യമായാണ് ഇത്രയും മത്സ്യങ്ങള്‍ കരയിലേക്ക് ഇരച്ചുകയറുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com