12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

എസ്.എസ്.എല്‍.സി: ജില്ലയില്‍ വിജയം 93%

ആലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് മികച്ച നേട്ടം. 26562 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 24951 പേരും ഹയര്‍സെക്കന്‍ഡറിക്ക് അര്‍ഹത നേടി. വിജയ ശതമാനം 93.98. എല്ലാ വിഷയത്തിലും 276 കുട്ടികള്‍ എ -പ്ളസ് നേടി. ജില്ലയിലെ 197 സ്കൂളുകളില്‍ 43എണ്ണം നൂറുമേനി കൊയ്തു. ഇതില്‍ 21 എയ്ഡഡ് സ്കൂളുകളും അഞ്ച് അണ്‍ എയ്ഡഡ് സ്കൂളും ഉള്‍പ്പെടും. 100ശതമാനം വിജയം നേടി 17 സര്‍ക്കാര്‍ സ്കൂളുകളും നേട്ടം കൊയ്തു. 59 സര്‍ക്കാര്‍ സ്കൂളുകളാണ് ജില്ലയിലുള്ളത്.
97.05 ശതമാനം കുട്ടികള്‍ ജയിച്ച കുട്ടനാടാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ജില്ല. ഇവിടെ പരീക്ഷയെഴുതിയ 2549 കുട്ടികളില്‍ 2474 പേരും വിജയിച്ചു. 14സ്കൂളുകള്‍ നൂറുമേനി കൊയ്തു.
92.6ശതമാനം പേര്‍ ജയിച്ച ആലപ്പുഴ വിദ്യാഭ്യാസജില്ലയാണ് വിജയശതമാനത്തില്‍ ഏറ്റവും പിന്നില്‍. ഇവിടെ അഞ്ച് സ്കൂളുകള്‍ക്ക് മാത്രമാണ് നൂറുമേനി കൊയ്യാനായത്. മുഹമ്മദന്‍ ഗവ. ബോയ്സ്-ഗേള്‍സ് എന്നീ സര്‍ക്കാര്‍ സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ഇരുസ്കൂളിലുമായി പരീക്ഷയെഴുതിയ 441 പേരും പ്ളസ്ടുവിന് യോഗ്യത നേടി. പറവൂര്‍ ഗവ.എച്ച്.എസ്.എസ്, ആലപ്പുഴ ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, ഹരിപ്പാട് ഗവ. ബോയ്സ് എച്ച്.എസ്, വീയപുരം ജി.എച്ച്.എസ്, വലിയഴീക്കല്‍ ജി.എച്ച്.എസ് തുടങ്ങിയ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നേരിയ വ്യത്യാസത്തിലാണ് നൂറുമേനി നഷ്ടപ്പെട്ടത്.
മാവേലിക്കരയില്‍ 93.76ശതമാനം പേര്‍ മാത്രമാണ് വിജയിച്ചതെങ്കിലും ഇവിടുത്തെ 20 സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ 94.36 ശതമാനം കുട്ടികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com