സുല്‍ത്താന്‍ ബത്തേരി: പതിറ്റാണ്ടുകളിലൂടെ തലമുറകളായി വനത്തിന് നടുവില്‍ ജീവിതം നയിച്ച ഒരുകൂട്ടം ആളുകള്‍ സര്‍ക്കാറിന്‍െറ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുടിയിറങ്ങുന്നു. അമ്മവയല്‍ ഗോളൂര്‍ വനഗ്രാമങ്ങളിലെ നിവാസികളാണ് കാടൊഴിയുന്നതിന്‍െറ ഭാഗമായി വെള്ളിയാഴ്ച സ്നേഹസംഗമവും ഗ്രാമോത്സവവും നടത്തുന്നത്. വയനാടന്‍ ചെട്ടി, പണിയര്‍, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളില്‍പെട്ടവരാണ് ഈ ഗ്രാമങ്ങളിലുള്ളത്. ഗോളൂരില്‍ 19 വീടുകളിലായി 28 കുടുംബങ്ങള്‍. അമ്മവയലില്‍ 11 വീടുകളിലായി 21 കുടുംബങ്ങള്‍. നാലു നൂറ്റാണ്ട് മുമ്പുവരെ ഇവിടെ എത്തിയ ആളുകളുടെ പിന്‍തലമുറയാണിവര്‍. പത്തുലക്ഷം വീതം നല്‍കിയാണ് ഇവരെ കുടിയൊഴിപ്പിക്കുന്നത്. ഒരുമിച്ച് കഴിഞ്ഞവര്‍ ഇനി ചിതറിപ്പോകും. വിശാലമായ കൃഷിഭൂമിയുള്ള കുടുംബങ്ങള്‍ അഞ്ചോ പത്തോ സെന്‍റിലേക്ക് ഒതുങ്ങും. കാവുകളും ഉറ്റവരും ഉടയവരും അന്ത്യവിശ്രമംകൊള്ളുന്ന ഭൂമിയും കൈവെടിഞ്ഞാണ് ഇവര്‍ നാട്ടിലേക്ക് ജീവിതം പറിച്ചുനടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍