|
കക്കാ; 'ബൂലോക'ത്തെ കോടിപതി
![]() ലണ്ടന്‍: 'ബൂലോകത്തെ' ഏറ്റവും ആരാധകരുള്ള കായികതാരമെന്ന റെക്കോഡ് റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ ഫുട്ബാള്‍ താരം കക്കായുടെ പേരില്‍. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്സുമായാണ് കക്കാ പുതിയ റെക്കോഡ് സ്ഥാപിച്ചത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്ന കായികതാരമായി ഈ ബ്രസീലിയന്‍ താരം. ബുധനാഴ്ചയിലെ കണക്കുപ്രകാരം കക്കായുടെ ഫോളോവേഴ്സ് എണ്ണം 1,00,12,862 ആണ്. കളിക്കളത്തിലും പുറത്തും ആദരവാര്‍ന്ന പെരുമാറ്റത്തിലൂടെ സ്വീകാര്യത നേടിയതാണ് കക്കാക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും ആരാധകര്‍ വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു. 90 ലക്ഷം പിന്തുടര്‍ച്ചകരുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കായികലോകത്തുനിന്നുള്ള മറ്റൊരു ബൂലോക താരം. ആഗോള ആരാധകര്‍ക്കായി ഇംഗ്ളീഷ്, പോര്‍ചുഗീസ്, സ്പാനിഷ് ഭാഷകളിലാണ് കക്കായുടെ ട്വീറ്റുകള്‍. 40 ലക്ഷം പിന്തുടര്‍ച്ചകരുള്ള ഇംഗ്ളണ്ടിന്റെ വെയ്ന്‍ റൂണിയും ബ്രസീലിന്റെ നെയ്മറുമാണ് ട്വിറ്ററിലെ മറ്റ് സൂപ്പര്‍താരങ്ങള്‍. അമേരിക്കന്‍ എന്‍.ബി.എ താരങ്ങളായ ഷാകുവേല്‍ ഒ നിയലിന് 55 ലക്ഷവും ലെബ്രോം ജെയിംസിന് 43 ലക്ഷവും പിന്തുടര്‍ച്ചകരാണ് ബൂലോകത്ത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍