|
കിരീടത്തിലേക്കടുത്ത് യുവന്റസ്
റോം: ടീമിനുവേണ്ടി ആദ്യ ഗോള്‍ നേടിയ മാര്‍കോ ബൊറിയെല്ലോയിലൂടെ യുവന്റസ് ഇറ്റാലിയന്‍ സീരി എ കിരീടസാധ്യത ശക്തമാക്കി മുന്നോട്ട്. സിസേനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് എ.സി മിലാന്റെ വെല്ലുവിളിയെ മൂന്ന് പോയന്റ് അകലെ മാറ്റി നിര്‍ത്തി യുവന്റസ് കിരീടത്തിലേക്ക് മുന്നേറുന്നത്. മറ്റൊരു മത്സരത്തില്‍ എ.സി മിലാന്‍ ജെനോവയെ 1-0ത്തിന് തോല്‍പിച്ചു. ഇതോടെ യുവന്റസ് 34 കളിയില്‍നിന്ന് 74 പോയന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുമ്പോള്‍ ഇത്രയും കളിയില്‍നിന്നുതന്നെ 71 പോയന്റുമായി എ.സി മിലാന്‍ രണ്ടാം സ്ഥാനത്താണ്. കളിയുടെ 78ാം മിനിറ്റിലായിരുന്നു ബൊറിയല്ലോ യുവന്റസിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്. പെനാല്‍റ്റി പാഴാക്കിയ ആന്ദ്രേ പിര്‍ലോയുടെ വീഴ്ച പരിഹരിക്കുന്നതായിരുന്നു ബൊറിയല്ലോയുടെ ഗോള്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍