Thu, 04/26/2012 - 22:46 ( 1 year 3 weeksago)
ഇന്ത്യന്‍ ഓപണ്‍: സൈന പുറത്ത്
(+)(-) Font Size
 ഇന്ത്യന്‍ ഓപണ്‍: സൈന പുറത്ത്
സിന്ധു, സനേവ്-രൂപേഷ് സഖ്യം ക്വാര്‍ട്ടറില്‍

ന്യൂദല്‍ഹി: സ്വന്തം മണ്ണില്‍ സൂപ്പര്‍ സീരീസ് കിരീടമെന്ന ഇന്ത്യന്‍താരം സൈന നെഹ്വാളിന്റെ സ്വപ്നം രണ്ടാം റൗണ്ടില്‍ വീണുടഞ്ഞു. ഇന്ത്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ വനിതകളുടെ സിംഗിള്‍സില്‍ സൈന നെഹ്വാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ രണ്ടാം റൗണ്ടില്‍ പുറത്ത്. മൂന്നാം സീഡായ സൈന ദക്ഷിണ കൊറിയയുടെ സീഡ് ചെയ്യാത്ത താരം യോന്‍ ജു ബെക്കു മുന്നിലാണ് നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കീഴടങ്ങിയത്. സ്കോര്‍: 16-21, 10-21. അതേസമയം, മറ്റൊരു ഇന്ത്യന്‍താരമായ പി.വി. സിന്ധു സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നു. കൊറിയയുടെ എട്ടാം സീഡ് ജി യുന്‍ സങ്ങിനെ തോല്‍പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 21-17, 22-20. പുരുഷ വിഭാഗം സിംഗിള്‍സില്‍ പി. കശ്യപും ക്വാര്‍ട്ടറില്‍ കടന്നു.

പുരുഷ ഡബ്ള്‍സില്‍ മലയാളി സഖ്യമായ രൂപേഷ് കുമാര്‍-സനേവ് തോമസ് ക്വാര്‍ട്ടറില്‍ കടന്നു. കൊറിയയുടെ കിം ജുങ് കിം-ഹാ റാങ് കിം സഖ്യത്തെ തോല്‍പിച്ചാണ് ഇന്ത്യന്‍ കൂട്ടുകെട്ട് മുന്നേറിയത്. സ്കോര്‍: 21-18, 18-21 21-19. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ഗൗരവ് വെങ്കട്-ജുഹി ദേവാന്‍ഗന്‍ സഖ്യം തോല്‍വി വഴങ്ങി. തായ്ലന്‍ഡിന്റെ പ്രപകമല്‍-സരള്‍ തൗങ്തകാം സഖ്യമാണ് ഇന്ത്യന്‍ ജോടിയെ കീഴടക്കിയത്. സ്കോര്‍: 21-6, 21-15.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus