മുംബൈ: വില്‍പന സമ്മര്‍ദത്തില്‍പെട്ട ഓഹരി വിപണി നഷ്ടത്തിലാണ് ഇടപാടുകള്‍ തീര്‍ത്തത്. സെന്‍സെക്സ് 20.62 പോയിന്റിന്റെ നഷ്ടത്തില്‍ 17,130.67ലും നിഫ്റ്റി 13 പോയിന്റിന്റെ നഷ്ടവുമായി 5189ലും ഇടപാടുകള്‍ അവസാനിപ്പിച്ചു.
മുന്‍നിര ഓഹരികളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോര്‍പ്പ്, ടാറ്റാ മോട്ടോഴ്സ്, ഡി.എല്‍.എഫ്, ഹിന്റാല്‍കോ, ടാറ്റാപവര്‍, സ്റ്ററിലൈറ്റ് ഇന്റര്‍സ്ട്രീസ്, എന്‍.ടി.പി.സി വിപ്രോ, ഭാരതി എയര്‍ടെല്‍ എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോള്‍ ഇന്ത്യ, ജിന്റാല്‍ സ്റ്റീല്‍, ടി.സി.എസ്, ഐ.ടി.സി, റിലയന്‍സ് ഇന്റസ്ട്രീസ് എന്നിവ നേട്ടംകൊയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍