മുംബൈ: പ്രമുഖ ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തിയത്് ഓഹരി വിപണിക്ക് തിരിച്ചടിയായി. സെന്‍സെക്സ് 56 പോയിന്റ് നഷ്ടത്തില്‍ 17151.29ലും നിഫ്റ്റി 20.65 പോയിന്റ് നഷ്ടത്തില്‍ 5,202ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. മുന്‍നിര ഓഹരികളായ ഗെയ്ല്‍ ഇന്ത്യ, ഭെല്‍, ടി.സി.എസ്, കോള്‍ഇന്ത്യ, എം ആന്റ് എം, ഒ.എന്‍.ജി.സി, സണ്‍ ഫാര്‍മ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നഷ്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്, സ്റ്റൈിലൈറ്റ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ നേട്ടം കൊയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍