12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

സമൂഹ മന്തുനിവാരണ പരിപാടി നാളെ മുതല്‍

ആലപ്പുഴ: സമൂഹ മന്തുനിവാരണ പരിപാടി വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ബി. രാമചന്ദ്രന്‍ നായര്‍, ഡി.എം.ഒ ഡോ. കെ.എം. സിറാബുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ പത്തിന് ഹരിപ്പാട് താലൂക്കാശുപത്രിയില്‍ രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വഹിക്കും.
ജില്ലയില്‍ 5940 മന്തുരോഗികളുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ആര്യാട്, കടക്കരപ്പള്ളി പ്രദേശങ്ങള്‍ മന്തുരോഗ സാന്ദ്രത കൂടിയ പ്രദേശങ്ങളാണ്. അന്യസംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരിശോധനയില്‍ 300 പേരില്‍ ഏഴുപേര്‍ക്ക് മന്തുള്ളതായി കണ്ടെത്തി. ആര്യാട് പഞ്ചായത്തില്‍ 13 വയസ്സുള്ള കുട്ടിക്കും മന്തുരോഗാണു കണ്ടെത്തി.
വ്യാഴം,വെള്ളി ദിവസങ്ങളില്‍ വളന്‍റിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി ഡി.ഇ.സി ഗുളിക വിതരണം ചെയ്യും. 28നും 29നും വളന്‍റിയര്‍മാര്‍ വീണ്ടും ഗൃഹസന്ദര്‍ശനം നടത്തി മരുന്നുകള്‍ കഴിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. ഓഫിസുകള്‍, ഫാക്ടറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, പൊലീസ് സ്റ്റേഷന്‍, ജയില്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലും മരുന്ന് വിതരണം ചെയ്യും.
റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം ബൂത്തുകള്‍ ക്രമീകരിക്കും. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെ സൂപ്പര്‍വൈസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് മരുന്ന് നല്‍കിയിട്ടുണ്ടോ, കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. 26 മുതല്‍ മേയ് പത്തുവരെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും മരുന്നുവിതരണത്തിന് പ്രത്യേക കൗണ്ടര്‍ ഒരുക്കും. ചെറിയതോതിലുള്ള പനി, തലവേദന, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവ ഉണ്ടായേക്കാം. ഇവ തീരെ ചെറിയ തോതിലുള്ളതും 48 മണിക്കൂറിനുള്ളില്‍ മാറുന്നതുമാണ്. ചുരുക്കം ചിലരില്‍ പാരസെറ്റമോള്‍ ഗുളിക ആവശ്യമായി വന്നേക്കാമെന്ന് ഡി.എം.ഒ പറഞ്ഞു. രണ്ടുവയസ്സില്‍ താഴെയുള്ളവര്‍, കഠിനരോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെ ഗുളിക കഴിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. സുനില്‍കുമാര്‍, മാസ് മീഡിയാ ഓഫിസര്‍ റമിയബീഗം എന്നിവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com