ന്യൂയോര്‍ക്ക്: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് കമ്പനിയായ ഫേസ് ബുക്കിന്റെ അറ്റാദായത്തില്‍ ഇടിവ്. മാര്‍ച്ച് 31 ന് അവസാനിച്ച കാലയളവില്‍ 20.5 കോടി ഡോളര്‍ ആണ് അറ്റാദായം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 23.3 കോടി ഡോളര്‍ ആയിരുന്നു ഇത്. ഓഹരി ഉടമകള്‍ക്കുള്ള അറ്റാദായം 15.3 കോടി ഡോളറില്‍ നിന്ന് 13.7 കോടി ഡോളര്‍ ആയി കുറഞ്ഞു. ഇത് പ്രകാരം, കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഒരു ഓഹരിക്ക് 11 സെന്റ് ആയിരുന്നു മൂല്യമെങ്കില്‍ ഇപ്പോള്‍ അത് ഒമ്പത് ആയി കുറഞ്ഞു.
അതേസമയം കമ്പനിയുടെ വരുമാനം 45 ശതമാനം വര്‍ധിച്ച് 106 കോടി ഡോളറിലെത്തിയതായി കമ്പനി വെളിപ്പെടുത്തി. മാര്‍ച്ച് 31 ന് അവസാനിച്ച കാലയളവില്‍ 90.1 കോടി ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് കമ്പനി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 84.5 കോടി ഉപഭോക്താക്കളാണ് ഫേസ് ബുക്കിന് ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍