|
ദല്‍ഹിക്ക് എട്ട് വിക്കറ്റ് ജയം
![]() പൂനെ: പൂനെ വാരിയേഴ്സിനെതിരെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പൂനെ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ദല്‍ഹി 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 56 പന്തില്‍ 80 റണ്‍സെടുത്ത മനീഷ് പാണ്ഡെ, 58 പന്തില്‍ 60 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പ എന്നിവരുടെ കരുത്തിലാണ് പൂനെ 146ലെത്തിയത്. ജെസി റൈഡര്‍ (0), ഗാംഗുലി (1) എന്നിവര്‍ എളുപ്പം പുറത്തായി. 48 പന്തില്‍ 87 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിങാണ് ദല്‍ഹിക്ക് വിജയമൊരുക്കിയത്. കെവിന്‍ പീറ്റേഴ്സന്‍ (27), ജയവര്‍ധനെ (18), ടൈലര്‍ (9*) എന്നിവര്‍ സംഭാവന നല്‍കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍