Mon, 04/23/2012 - 23:35 ( 1 year 4 weeksago)
കിരീടം ലക്ഷ്യമിട്ട് സൈന
(+)(-) Font Size
 കിരീടം ലക്ഷ്യമിട്ട് സൈന

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. സ്വന്തം മണ്ണില്‍ കിരീടത്തിലേക്ക് ഉന്നമിടുന്ന സൈനാ നെഹ്വാളിനെ കൂടാതെ ഒട്ടേറെ ഇന്ത്യന്‍ താരങ്ങളും പ്രതീക്ഷയോടെ റാക്കറ്റേന്തുന്നുണ്ട്.
ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമെന്ന നിലക്ക് ജ്വാലഗുട്ടയടക്കം പ്രമുഖ ആതിഥേയ താരങ്ങള്‍ക്ക് ടൂര്‍ണമെന്റ് നിര്‍ണായകമാണ്. ഒളിമ്പിക് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞ ലോക അഞ്ചാം നമ്പര്‍ താരമായ സൈന വിശ്വമാമാങ്കത്തിനുള്ള തയാറെടുപ്പായാണ് ടൂര്‍ണമെന്റിനെ കാണുന്നത്.
ഹോങ്കോങ്ങിന്റെ പുയിയില്‍ യിപുമായി ആദ്യ കളിയില്‍ മാറ്റുരക്കുന്ന സൈനക്ക് ജയിച്ചുകയറിയാല്‍ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ ആള്‍ ഇംഗ്ളണ്ട് ചാമ്പ്യന്‍ ടീനെ ബോനിനെ നേരിടേണ്ടിവന്നേക്കും.
പുരുഷ സിംഗ്ള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാമിനും ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന അവസരമാണിത്. ആദ്യ കളിയില്‍ നാട്ടുകാരനായ സൗരഭ് വര്‍മയാണ് ജയറാമിന്റെ എതിരാളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus