|
മുനാഫിന് വീണ്ടും പിഴ
മുംബൈ: എതിര്‍ താരത്തോട് മോശമായി പെരുമാറിയതിന് മുംബൈ ഇന്ത്യന്‍സ് ബൗളര്‍ മുനാഫ് പട്ടേലിന് പിഴ. ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ് - പഞ്ചാബ് കിങ്സ് ഇലവന്‍ മത്സരത്തിനിടെയാണ് സംഭവം. മുനാഫ് മത്സരപ്രതിഫലത്തിന്റെ 50 ശതമാനം പിഴയൊടുക്കണം. പഞ്ചാബ് ഇന്നിങ്സിലെ മൂന്നാം ഓവറില്‍ ഓപണര്‍ നിതിന്‍ സൈനി തന്റെ പന്ത് രണ്ടു തവണ ബൗണ്ടറി കടത്തിയതാണ് മുനാഫിനെ പ്രകോപിപ്പിച്ചത്. മുനാഫിന്റെ നടപടി ഐ.പി.എല്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍