വാഷിങ്ടണ്‍: ഭാവിയെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നവര്‍ സന്തോഷവാന്മാരായിരിക്കുമെന്ന് പഠനം.
ഭാവിയെ കുറിച്ചുള്ള നല്ല പ്രതീക്ഷകളാണ് ആളുകളെ സന്തോഷിപ്പിക്കുന്ന പ്രധാനഘടകമെന്ന് ക്യൂന്‍സ്ലാന്‍ഡ് യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ ആസ്ട്രേലിയയില്‍നിന്നും ചൈനയില്‍നിന്നുമുള്ള അന്താരാഷ്ട്രസംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. ആസ്ട്രേലിയന്‍ സ്വദേശികളായ 10,000 പേരില്‍ ഒമ്പതുവര്‍ഷം നടത്തിയ രണ്ട് പഠനങ്ങളില്‍ നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയാണ് സന്തോഷത്തോടെയിരിക്കാന്‍ ഇവര്‍ക്ക് പ്രേരണയായതെന്ന് പറയുന്നു.
കഴിഞ്ഞകാലങ്ങളില്‍ ദുഃഖകരമായ സംഭവങ്ങള്‍ ഉണ്ടായെന്നു കരുതി ഭാവിയില്‍ അത് ആവര്‍ത്തിക്കുമെന്ന് കരുതാന്‍ അവര്‍ തയാറല്ല.
ശുഭകാര്യം സംഭവിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 2002ല്‍ 17,000 ചൈനക്കാരില്‍ നടത്തിയ പഠന ത്തില്‍ ഭാവിയെ കുറിച്ചുള്ള ശുഭാപ്തിയാണ് ആളുകളെ സന്തോഷിപ്പിക്കുന്നതെന്ന് കണ്ടെത്തി. ദരിദ്രജനവിഭാഗത്തിനാണ് ഏറ്റവുംകൂടുതല്‍ സന്തോഷം.
നാഗരികരേക്കാള്‍ ഗ്രാമീണര്‍ക്കാണ് ആഹ്ലാദം കൂടുതല്‍. പുതിയ കണ്ടെത്തലുകള്‍ ഇക്കണോമിക് സൈക്കോളജി ജേണലില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍