Jun 18 Tue 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

എസ്.ബി.ഐ വാഹന,ചെറുകിട വ്യവസായ വായ്പാ നിരക്ക് കുറയ്ക്കുന്നു

എസ്.ബി.ഐ വാഹന,ചെറുകിട വ്യവസായ വായ്പാ നിരക്ക് കുറയ്ക്കുന്നു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വാഹന, ചെറുകിട വ്യവസായ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നു. രണ്ട് ദിവസത്തിനകം ഇതു സംബന്ധിച്ച് ഉത്തരവ് വരുമെന്ന് ബാങ്ക് വൃത്തങ്ങള്‍ സൂചന നല്‍കി. കഴിഞ്ഞ ആഴ്ച ചേര്‍ന്ന എസ്.ബി.ഐയുടെ ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

വാഹന വായ്പയുടെ പലിശ നിരക്ക് അര ശതമാനം കുറയ്ക്കുമെന്നാണ് സൂചന. അതേസമയം ചെറുകിട വ്യവസായ വായ്പകളുടെ നിരക്കില്‍ എത്ര കുറവ് ഉണ്ടാകുമെന്നതു സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ബാങ്ക് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ച വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോനിരക്കുകളില്‍ അര ശതമാനം വീതം കുറവ് വരുത്തിയിരുന്നു. അതിനു മുമ്പ് രണ്ട് തവണയായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം 1.25 ശതമാനവും കുറച്ചിരുന്നു. ഇതിനു ശേഷം കേന്ദ്ര ബാങ്കും ധനമന്ത്രാലയവും വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകളില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി വരികയാണ്. ഇതിന്റെ കൂടി പ്രതഫലനമാണ് വാഹന, ചെറുകി വ്യവസായ വായ്പാ നിരക്കുകള്‍ കുറയ്ക്കാനുള്ള എസ്.ബി.ഐയുടെ നീക്കം.

എന്നാല്‍ ഭൂരിഭാഗം വാണിജ്യ ബാങ്കുകളും നിരക്ക് കുറയ്ക്കലിന് മടിച്ചു നില്‍ക്കുകയാണ്. പണപ്പെരുപ്പം ഉയര്‍ന്നാല്‍ വായ്പാ നിരക്ക് ഉയര്‍ത്താന്‍ മടിക്കില്ലെന്ന ആര്‍.ബി.ഐ ഗവര്‍ണറുടെ മുന്നറിയിപ്പും ഇതിനു കാരണമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com