കൊളത്തൂര്‍: അമ്പലപ്പടി- വളപുരം റോഡില്‍ അര ഏക്കര്‍ റബര്‍തോട്ടം വെട്ടിനശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മണല്‍ മാഫിയാ സംഘമാണെന്ന് ആരോപിച്ച് ഉടമസ്ഥന്‍ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വലിയ വളപ്പ് കാളഞ്ചിറ മജീദിന്‍െറ 55 സെന്‍റിലെ റബര്‍ തൈകളാണ് വെട്ടി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം മൂര്‍ക്കനാട് വടക്കുംപുറം കടവില്‍ നടന്ന മണല്‍ വേട്ടയില്‍ പൊലീസിനെ വിവരമറിയിച്ചതിന് പ്രതികാരമായാണ് സംഭവമെന്ന് കരുതുന്നതായി മജീദ് പറയുന്നു.മൂന്നു വര്‍ഷം മുമ്പ് വെച്ചുപിടിപ്പിച്ച 153 റബര്‍ തൈകളാണ് മുറിച്ചത്.ഏതാനും ദിവസം മുമ്പ് മണലുമായി ചീറിപ്പാഞ്ഞ വാഹനം മജീദിന്‍െറ സഹോദരന്‍െറ വീടിന്‍െറ മതില്‍ ഇടിച്ചുതകര്‍ത്തിരുന്നു. ഇതിനെതിരെ പൊലീസില്‍ കേസ് കൊടുത്തതിനെ തുടര്‍ന്നും ഭീഷണിയുണ്ടായിരുന്നു. എസ്.ഐ ഇ. അബ്ദുല്‍റസാഖിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു. പെരിന്തല്‍മണ്ണ സി.ഐ ജലീല്‍ തോട്ടത്തിലിന്‍െറ നിര്‍ദേശപ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍