ന്യൂദല്‍ഹി: നടി വിദ്യാബാലന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'ഡേര്‍ട്ടി പിക്ച്ചര്‍' ടെലിവിഷനിലൂടെ സംപ്രേഷണംചെയ്യുന്നത് വാര്‍ത്താവിതരണ മന്ത്രാലയം തടഞ്ഞു. സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം തടഞ്ഞതിനെതിരെ ബോളിവുഡില്‍ പ്രതിഷേധം വ്യാപകമാണ്. സോണി ടി.വി ഞായറാഴ്ച പ്രൈംടൈമിലാണ് സിനിമ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍, ശനിയാഴ്ച രാത്രി വാര്‍ത്താവിതരണ മന്ത്രാലയം പൊടുന്നനെ നടപടിയെടുക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍