Fri, 04/20/2012 - 23:10 ( 1 year 4 weeksago)
യോകോവിച് സെമിയില്‍; മുറേ പുറത്ത്
(+)(-) Font Size
 യോകോവിച് സെമിയില്‍; മുറേ പുറത്ത്
മോണ്ടേ കാര്‍ലോ മാസ്റ്റേഴ്സ്

മൊണാകോ: സെര്‍ബിയന്‍ സൂപ്പര്‍താരം നൊവാക് യോകോവിച് മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹോളണ്ടിന്റെ റോബിന്‍ ഹാസിനെ 6-4, 6-2 എന്ന സ്കോറിനാണ് യോകോവിച് തകര്‍ത്തത്.

അതേസമയം, മൂന്നാം സീഡ് സ്കോട്ട്ലന്‍ഡിന്റെ ആന്‍ഡി മുറേ തോറ്റു പുറത്തായി. ആറാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കാണ് മുറേയെ മടക്കിയത്.

സ്കോര്‍ 6-7, 6-2, 6-3. സെമിഫൈനലില്‍ യോകോവിച്ചാണ് ബെര്‍ഡിക്കിന്റെ എതിരാളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus