Fri, 04/20/2012 - 23:05 ( 1 year 8 weeksago)
ഫൗജ സിങ് 'വിരമിക്കുന്നു'
(+)(-) Font Size
ഫൗജ സിങ് 'വിരമിക്കുന്നു'

ലണ്ടന്‍: നൂറാം വയസ്സില്‍ മാരത്തണില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ഫൗജ സിങ് രംഗം വിടുന്നു. ഞായറാഴ്ച നടക്കുന്ന ലണ്ടന്‍ മാരത്തണ്‍ കരിയറില്‍ അവസാനത്തേതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യയില്‍ ജനിച്ച് ബ്രിട്ടനിലേക്ക് ചേക്കേറിയ ഫൗജ സിങ്ങിന് 101 വയസ്സായി. കഴിഞ്ഞ വര്‍ഷം നടന്ന ടൊറന്റോ മാരത്തോണ്‍ എട്ടുമണിക്കൂറും 25 മിനിറ്റും 16 സെക്കന്‍ഡും എടുത്ത് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
89ാം വയസ്സില്‍ ആദ്യമായി മാരത്തണില്‍ പങ്കെടുത്ത ഫൗജക്ക് ലണ്ടനില്‍ സമയം മെച്ചപ്പെടുത്താനാവുമെന്നാണ് കോച്ച് ഹര്‍മന്ദര്‍ സിങ്ങിന്റെ വിശ്വാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus