മൂന്നാര്‍: വൈവിധ്യങ്ങളുടെ സമന്വയം കൊണ്ട് മൂന്നാര്‍ മേള ജനശ്രദ്ധയാകര്‍ഷിക്കുന്നു. ശാസ്ത്ര-സാങ്കേതിക-കാര്‍ഷിക പ്രദര്‍ശനത്തിനൊപ്പം നിരവധി വിനോദ പരിപാടികളാണ് ഇത്തവണ മേള വ്യത്യസ്തമാക്കുന്നത്.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്‍െറ പ്രദര്‍ശനം മുതല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാള്‍ വരെ മേളയിലുണ്ട്.
ഇടമലക്കുടിയിലെ ആദിവാസികള്‍ ശേഖരിക്കുന്ന വന വിഭവങ്ങളുടെയും ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്ന ജനമൈത്രി പൊലീസിന്‍െറ സ്റ്റാള്‍ കാണാന്‍ വന്‍ തിരക്കാണ്.
മൃഗങ്ങളുടെ മേല്‍ നടക്കുന്ന അതിക്രമങ്ങളുടെ ഫോട്ടോ സഹിതമുള്ള വിശദീകരണവുമായി എസ്.പി.സി.എ അവതരിപ്പിക്കുന്ന സ്റ്റാളും ശ്രദ്ധാകേന്ദ്രമാണ്. ൃ
തേയിലയുടെ ഇലയെടുക്കുന്നത് മുതല്‍ ചായപ്പൊടി ഉണ്ടാക്കുന്നത് വരെയുള്ള ‘മിനി ഫാക്ടറി’ മാതൃകയൊ രുക്കുന്ന കെ.ഡി.എച്ച്. പി കമ്പനിയുടെ പ്രദര്‍ശനം കാണാനും ചായ രുചിക്കാനും ദിവസം ചെല്ലുന്തോറും തിരക്ക് വര്‍ധിക്കുകയാണ്.
കമ്പനി ഗ്രൗണ്ടിലെ പ്രധാന പവിലിയന്‍ കൂടാതെ ലോറി സ്റ്റാന്‍ഡിലെ മരണക്കിണറും ആകാശ ഊഞ്ഞാലും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. മൂന്നാറിന്‍െറ ചരിത്രം വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനവും മേളയിലുണ്ട്.
പ്രധാന വേദിയില്‍ രാവിലെ മുതല്‍ നടക്കു ന്ന കലാ മത്സരങ്ങള്‍ കാണാനും ആളെത്തുന്നുണ്ട്. ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിലാണ് യുവാക്കളുടെ കായിക മത്സരങ്ങള്‍ നടക്കുന്നത്.
മേളയുടെ ആറാം ദിവസമായ ഇന്നലെ ‘വന സംരക്ഷണത്തില്‍ പൊതുജനങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. വൈകുന്നേരം ആറിന് മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ കലാ വിരുന്നുമുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് ‘ഇടുക്കി ജില്ലയിലെ കാര്‍ഷിക പ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍