|
ഏഷ്യന്‍ ബാഡ്മിന്റണ്‍: സൈന പുറത്ത്
![]() ഇന്ത്യക്ക് നിരാശ കിങ്ദാവോ: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ പുറത്ത്. വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡായ സൈനയെ ചൈനയുടെ സിയാവോ ജിയാ ചെന്നാണ് കീഴടക്കിയത്. സ്കോര്‍: 13-21, 16-21 . നേരത്തെ ആദ്യ റൗണ്ടില്‍ ചൈനയുടെ കരോറി ഇംബെഫുവിനെ തോല്‍പിച്ച് രണ്ടാം റൗണ്ടിലെത്തിയ സൈനയുടെ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്കാണ് തോല്‍വി തിരിച്ചടിയാവുന്നത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ സായ് പ്രണീതിനും രണ്ടാം റൗണ്ടില്‍ കാലിടറി. ചൈനയുടെ സെങ്മിങ് വാങാണ് പ്രണീതിനെ തോല്‍പിച്ചത്. 9-21, 18-21. മിക്സഡ് ഡബ്ള്‍സില്‍ വി. ഡിജു-ജ്വാല ഗുട്ട സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായി. കൊറിയന്‍ സഖ്യത്തിനു മുന്നില്‍ 14-21, 21-11, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീം തോറ്റത്. അക്ഷയ് ദെവാല്‍കര്‍-പ്രദ്ന്യ ഗദ്രേ സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായി. വനിതാ വിഭാഗം ഡബ്ള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുതിപ്പിന് അന്ത്യമായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍