Thu, 04/19/2012 - 22:57 ( 1 year 8 weeksago)
്ഫോടനം: ഫോഴ്സ് ഇന്ത്യ ടീം അംഗങ്ങള്‍ രക്ഷപ്പെട്ടു
(+)(-) Font Size

മനാമ: ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ പങ്കെടുക്കാനെത്തിയ ഫോഴ്സ് ഇന്ത്യ ടീമിലെ അംഗങ്ങള്‍ സഞ്ചരിച്ച കാറിനു സമീപം സ്ഫോടനം. ബുധനാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസും പ്രക്ഷോഭകരും തമ്മില്‍ റോഡിലുണ്ടായ സംഘട്ടനത്തിനിടെയാണ് പെട്രോള്‍ ബോംബ് സ്ഫോടനമുണ്ടായതെന്നും ടീമംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നില്ല ഇതെന്നും അധികൃതര്‍ അറിയിച്ചു.

ഗ്രാന്‍ഡ് പ്രീ സര്‍ക്യൂട്ടില്‍നിന്ന് ഫോഴ്സ് ഇന്ത്യയിലെ നാലംഗങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങവെയാണ് സ്ഫോടനം. സംഘട്ടനം കാരണം ദീര്‍ഘനേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെയാണ് പെട്രോള്‍ ബോംബ് പൊട്ടിയത്. ഫോഴ്സ് ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ ആരും കാറിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ഫോഴ്സ് ഇന്ത്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus