തരംഗമായി 'സത്യമേവ ജയതേ......'

തരംഗമായി 'സത്യമേവ ജയതേ......'

പുറത്തിറങ്ങും മുമ്പ് തന്നെ അലയൊലികള്‍ സൃഷ്ടിക്കുകയാണ് അമീര്‍ഖാന്റെ സത്യമേവജയതേ എന്ന ടെലിവിഷന്‍ ഷോ. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ ഷോയുടെ തീം സോംഗ് യു റ്റ്യൂബില്‍ ഹിറ്റുകള്‍ തീര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജീവിതക്കാഴ്ചകള്‍ ഒപ്പിയെടുത്താണ് സത്യമേവ ജയതേയുടെ തീം സോംഗ് ചിത്രീകരിച്ചിരിക്കുന്നത്.

ദില്ലി ബെല്ലി, തലാഷ്, കാക്കി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി പാട്ടൊരുക്കി ശ്രദ്ധേയനായ റാം സമ്പത്താണ് സത്യമേവ ജയതേയും ഒരുക്കിയത്. മെയ് ആറ് മുതല്‍ സ്റ്റാര്‍ പ്ലസിലും ദൂരദര്‍ശനത്തിലും ഷോ പ്രദര്‍ശനത്തിനെത്തുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എട്ട് ഭാഷകളില്‍ ഇത് ഡബ്ബ് ചെയ്തിട്ടുണ്ട്.

പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞെങ്കിലും ഞായറാഴ്ച പകല്‍ 11 മണിക്ക് ചെയ്യാമെന്നാണ് അമീറിന്റെ തീരുമാനം. 13 ഭാഗങ്ങളുള്ള ഷോയില്‍ ഓരോ ഭാഗത്തിനും ഓരോ ടൈറ്റില്‍ സോങ്ങാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

കിംഗ്ഖാനും ബിഗ് ബിയും മിനിസ്ക്രീനിലും രാജാക്കന്‍മാരായപ്പോഴൊക്കെ അമീര്‍ നിശബ്ദനായിരുന്നു. എന്നാല്‍ ഏറെ പുതുമുയോടും തിളക്കത്തോടെയുമാണ് അമീറിന്റെ മിനിസ്ക്രീന്‍ അരങ്ങേറ്റം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus