Wed, 04/18/2012 - 22:54 ( 1 year 5 weeksago)
ഗെയിലിന്റെ സിക്സറില്‍ പെണ്‍കുട്ടിയുടെ മൂക്ക്പൊട്ടി
(+)(-) Font Size

ബംഗളൂരു: ക്രിസ് ഗെയിലാണ് ബാറ്റുചെയ്യുന്നതെങ്കില്‍ കളികാണുന്നവര്‍ ജാഗ്രതൈ. ഏതുനിമിഷവും പന്ത് നിങ്ങളുടെ ശരീരത്തില്‍ വന്നുവീഴാം. ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്മാരിലൊരാളായ ഗെയില്‍, ചൊവ്വാഴ്ച പുണെ വാരിയേഴ്സിനെതിരെ നേടിയ സിക്സറുകളിലൊന്ന് കാണിയായ പെണ്‍കുട്ടിയുടെ മൂക്ക് പൊട്ടുന്നതിലാണ് കലാശിച്ചത്. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ആരാധികയായ ടിയക്കാണ് ഈ അനുഭവം. മുറിവേറ്റ പെണ്‍കുട്ടിയെ മല്ല്യആശുപത്രിയില്‍ ചെന്നുകണ്ട് ആശ്വസിപ്പിച്ചു കരീബിയന്‍ ബാറ്റ്സ്മാന്‍. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ടിയ പറഞ്ഞതായി ഗെയില്‍ ട്വിറ്ററില്‍ കുറിച്ചു.

ഗെയില്‍ കളിക്കുന്നുണ്ടെങ്കില്‍ കാണാന്‍ പോവരുതെന്നും അത് അപകടമാണെന്നും മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനിരിക്കുകയാണെന്നായിരുന്നു സംഭവമറിഞ്ഞ മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus