12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

നിത്യവും നടക്കൂ; വിഷാദരോഗം പമ്പകടക്കും

നിത്യവും നടക്കൂ; വിഷാദരോഗം പമ്പകടക്കും

വിഷാദരോഗത്തിന് നടത്തംപോലുള്ള വ്യായാമമുറകള്‍ ഫലപ്രദമെന്ന് പഠനം. നടത്തം, സൈക്ക്ള്‍ സവാരി, പൂന്തോട്ട നിര്‍മാണം, നീന്തല്‍ എന്നിവ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നിന് ഏറെ സഹായകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സ്കോട്ട്ലന്‍ഡിലെ ഗവേഷകര്‍ വിഷാദരോഗികളായ 341 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം വ്യായാമങ്ങളിലൂടെ വിഷാദരോഗം പൂര്‍ണമായി സുഖപ്പെടുത്താം. ലോകത്ത് പത്തിലൊരാള്‍ വിഷാദ രോഗത്തിന് അടിമയാണ്.
ചികിത്സക്കായി ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം നടത്തം പോലുള്ള വ്യായാമമുറകള്‍ ശീലിക്കുന്നതാണ് ഉത്തമമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുറസ്സായ സ്ഥലങ്ങളിലൂടെ നടക്കുന്നതാകും കൂടുതല്‍ ഗുണകരം. പണച്ചെലവില്ലാത്ത 'പ്രതിരോധ മരുന്ന്' കൂടിയാണ് നടത്തം എന്നതാണ് മറ്റൊരു സവിശേഷത.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com