12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

യു.എന്‍ നിരീക്ഷകര്‍ സിറിയയില്‍

ഡമസ്കസ്: യു.എന്‍ ദൂതന്‍ കോഫി അന്നന്‍െറ നിര്‍ദേശപ്രകാരമുള്ള വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ തിങ്കളാഴ്ച യു.എന്‍ പ്രതിനിധികള്‍ സിറിയയിലെത്തി. നിരീക്ഷക സംഘം എത്തിയശേഷവും സംഘര്‍ഷ സംഭവങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. യു.എന്‍ സമാധാന നിരീക്ഷകര്‍ തിങ്കളാഴ്ച എത്തി. ഹിംസില്‍ തിങ്കളാഴ്ച സുരക്ഷാ സേനയും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. അതേസമയം, നിരീക്ഷക മേധാവിയാകാന്‍ സാധ്യതയുള്ള നോര്‍വേ ജനറല്‍ റോബര്‍ട്ട് മൂഡ് നാട്ടിലേക്ക് മടങ്ങി. അദ്ദേഹം സിറിയയിലേക്ക് മടങ്ങില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. നിരീക്ഷക മേധാവിയായി മറ്റൊരാളെ ഉടന്‍ നിയമിക്കുമെന്ന് അന്നന്‍െറ വക്താവ് പറഞ്ഞു. വരും നാളുകളില്‍ രണ്ട് ഡസനോളം നിരീക്ഷകര്‍ സിറിയയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
നിരീക്ഷകര്‍ എത്തിയശേഷവും പലയിടങ്ങളിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായി. ഷെല്ലാക്രമണങ്ങള്‍ തുടരുകയാണ്. 13 മാസമായി നീണ്ടുനില്‍ക്കുന്ന ആഭ്യന്തര കലാപത്തിനോടടുത്ത ആക്രമണങ്ങള്‍ക്ക് തടയിടാന്‍ അന്നന്‍െറ ആറിന സമാധാന ഫോര്‍മുല മാര്‍ച്ച് അവസാനത്തോടെയാണ് ഭരണകൂടം അംഗീകരിച്ചത്. രാഷ്ട്രീയ സംഭാഷണത്തിന് വഴിയൊരുക്കുക, ജീവകാരുണ്യ സഹായം എത്തിക്കല്‍, സമാധാനപരമായി പ്രക്ഷോഭം നടത്തിയവരടക്കമുള്ള തടവുകാരെ വിട്ടയക്കുക, രാജ്യത്ത് ഉടനീളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിചെയ്യാനുള്ള സാഹചര്യം അനുവദിക്കുക എന്നീ ആവശ്യങ്ങളടങ്ങുന്നതാണ് ഫോര്‍മുല. 2500 സൈനികരടക്കം 9000 പേരാണ് സിറിയയില്‍ ഇതിനകം കൊല്ലപ്പെട്ടതെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com