Mon, 04/16/2012 - 20:08 ( 1 year 5 weeksago)
ബംഗ്ളാദേശ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ രാജിവെച്ചു
(+)(-) Font Size
ബംഗ്ളാദേശ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ രാജിവെച്ചു

ധാക്ക: ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം സ്റ്റുവര്‍ട്ട് ലോ രാജിവെച്ചു. കുടുംബപരമായ കാരണങ്ങളാലാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതുമാസമാണ് ലോ ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചത്. ഇക്കാലയളവില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീം ഏഷ്യാകപ്പില്‍ ഫൈനല്‍വരെ എത്തിയിരുന്നു. കരാര്‍ കാലാവധി തീരുന്ന ജൂണ്‍വരെ ജോലിയില്‍ തുടരുമെന്ന് ലോ അറിയിച്ചു. ശേഷം ആസ്ട്രേലിയയിലേക്ക് മടങ്ങും. ഓസീസ് ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട് ലോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus