12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

അംബേദ്കറുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്തു

പത്തനംതിട്ട: സാധുജന വിമോചനസംയുക്ത വേദിയുടെ പത്താം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനവും, ഡോ. ബി.ആര്‍. അംബേദ്കറുടെ പൂര്‍ണകായ വെങ്കല പ്രതിമയുടെ അനാച്ഛാദനവും ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
സാധുജന സംയുക്തവേദി ആസ്ഥാന മന്ദിരത്തിലാണ് പ്രതിമസ്ഥാപിച്ചിട്ടുള്ളത്. നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നിശ്ചലദൃശ്യങ്ങളുടെയും വിവിധ കലാപരിപാടികളുടെയും അകമ്പടിയോടെ പത്തനംതിട്ട നഗരം ചുറ്റി പുതിയപ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം ദിവസം പിന്നിട്ട ചെങ്ങറസമരവും ളാഹഗോപാലനും ചരിത്രത്തിന്‍െറ ഭാഗമായി മാറിയിരിക്കുകയാണെന്നും ഇന്ന് കേരളത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഒറ്റദിവസം പോലും ചെങ്ങറ പോലെയുള്ള ഒരുസമരം നടത്താന്‍കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ചെങ്ങറ പാക്കേജ്നടപ്പാക്കുന്നതില്‍ താമസം വന്നിട്ടുണ്ടെന്നും അത് ഉടനെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധുജന വിമോചനസംയുക്തവേദി രക്ഷാധികാരി എന്‍.തങ്കപ്പന്‍ അധ്യക്ഷതവഹിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തി. ളാഹഗോപാലന്‍മുഖ്യപ്രഭാഷണം നടത്തി. ആന്‍േറാ ആന്‍റണി എം.പി, എസ്.രാജീവന്‍.സി.ആര്‍.നീലകണ്ഠന്‍,പി.മോഹന്‍രാജ്,അഡ്വ.എ.സുരേഷ്കുമാര്‍, രജികുമാര്‍, അയ്യപ്പന്‍ കൈതക്കര, ബേബി ചെരിപിട്ടകാവ് എന്നിവര്‍സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com