വിസാഗ് സ്റ്റീലില്‍ മാനേജ്മെന്റ് ട്രെയ്നികളുടെ 162 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ശമ്പളം 20,600-46,500. ഒരു വര്‍ഷം പരിശീലനമായിരിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജൂനിയര്‍ മാനേജറായി സ്ഥിരനിയമനം ലഭിക്കും. യോഗ്യത: കെമിക്കല്‍/സിവില്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ മെക്കാനിക്കല്‍/മെറ്റലര്‍ജിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം. 60 ശതമാനം മാര്‍ക്കുവേണം. പ്രായം: 1987 ഫെബ്രുവരി ഒന്നിനുശേഷം ജനിച്ചവരാകണം. അര്‍ഹവിഭാഗങ്ങള്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം. ശാരീരിക യോഗ്യത: ഉയരം 150 സെ.മീ. ഭാരം: 45 കിലോഗ്രാം. വര്‍ണാന്ധത പാടില്ല. മയോപ്പിയയും ഹൈപ്പര്‍ മെട്രോപ്പിയയും 4.00ഉ യില്‍ കവിയരുത്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, ദല്‍ഹി, കൊല്‍കത്ത, മുംബൈ എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും. അപേക്ഷാഫീസ് 500 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസടക്കുന്നതിനുള്ള വിശദാംശങ്ങള്‍www.vizagsteel.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ നോക്കി മനസ്സിലാക്കണം. അപേക്ഷ ഏപ്രില്‍ 23നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍