കോഴിക്കോട്: അഞ്ചാം മന്ത്രി പ്രശ്നം ഉയര്‍ത്തിയ വിവാദവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ മുസ്ലിംലീഗിന്റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗം തുടങ്ങി. കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. നേരത്തെ തീരുമാനിച്ചിരുന്ന മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം റദ്ദാക്കിയാണ് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്.
അഞ്ചാം മന്ത്രി പദവിക്കായി പാര്‍ട്ടി നടത്തിയ ഇടപെടലുകള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. പ്രശ്നത്തില്‍ മുന്നണിക്കകത്തുനിന്നും പുറത്തുനിന്നും പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശങ്ങളെ ഏത് രൂപത്തില്‍ നേരിടണമെന്നത് യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പായി യൂത്ത് ലീഗും എം.എസ്.എഫും വെവ്വേറെ പ്രവര്‍ത്തക സമിതി യോഗങ്ങള്‍ ചേരുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍