നെടുങ്കണ്ടം: മേഖലയില്‍ പകര്‍ച്ചവ്യാധി പടരുന്നു.
മഞ്ഞപ്പിത്തം, വയറിളക്കം, വൈറല്‍ പനി, ചിക്കന്‍പോക്സ് ഉള്‍പ്പെടെ പകര്‍ച്ചവ്യാധികളാണ് പടരുന്നത്.
ചേമ്പളം, കവുന്തി, വട്ടപ്പാറ, ചക്കക്കാനം, താന്നിമൂട്, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. ബാലഗ്രാം, കമ്പംമെട്ട്, കൂട്ടാര്‍, പാറത്തോട്, ഉടുമ്പന്‍ചോല തുടങ്ങിയ പ്രദേശങ്ങളില്‍ ചിക്കന്‍പോക്സും പടരുന്നു.
ഉടുമ്പന്‍ചോല, കരുണാപുരം പഞ്ചായത്തുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നതും പകര്‍ച്ചവ്യാധിക്ക് ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പകര്‍ച്ചവ്യാധി തടയാനും മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും ജലസ്രോതസ്സുകളുടെ ക്ളോറിനേഷനും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍