12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കുരീപ്പുഴ മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍മാണം ഹൈകോടതി തടഞ്ഞു

കൊച്ചി: കൊല്ലം കുരീപ്പുഴയിലെ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു.
സമീപത്തെ ശക്തികുളങ്ങര ക്ഷേത്രത്തിനും ആറാട്ട് കുളം തേവര്‍കാട്ട് വിഷ്ണു ക്ഷേത്രത്തിനും പ്ളാന്‍റ് പ്രവര്‍ത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും ഉന്നതാധികാര സമിതിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് ചിദംബരേഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ നിര്‍ദേശം.
മാലിന്യ നീക്കം തടയുന്ന മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭീഷണിയും അക്രമവുമുണ്ടെന്നും പ്ളാന്‍റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കൊല്ലം കോര്‍പറേഷന്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പൊലീസ് സംരക്ഷണം നല്‍കണമെന്ന കോര്‍പറേഷന്‍െറ ആവശ്യം കോടതി നേരത്തേ അനുവദിച്ചിരുന്നു.
മാലിന്യസംസ്കരണ സംവിധാനം സ്ഥാപിക്കുന്ന നടപടികള്‍ തടയില്ലെന്നറിയിച്ച് കോടതി നിര്‍ദേശപ്രകാരം പ്രതിഷേധക്കാരുള്‍പ്പെട്ട എതിര്‍ കക്ഷികളും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍, മാലിന്യ സംസ്കരണത്തിന് യോജിച്ച സ്ഥലമല്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഉന്നതാധികാര സമിതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും പ്ളാന്‍റ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com