പാലക്കാട്: ജില്ലാ ആശുപത്രിയില്‍നിന്ന് ആലപ്പുഴക്ക് കൊണ്ടുപോയ 108 ആംബുലന്‍സിന് പകരം ലഭിച്ച ആംബുലന്‍സില്‍ വെന്‍റിലേറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അനുമതി ലഭിച്ചതായി എന്‍.ആര്‍.എച്ച്.എം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം. ശ്രീഹരി പറഞ്ഞു. നിലവില്‍ ഇതില്‍ ഓക്സിജന്‍ സിലിണ്ടര്‍ മാത്രമാണുള്ളത്. ജില്ലയില്‍ 108 ആംബുലന്‍സിന്‍െറ സേവനം കാര്യക്ഷമമാക്കാന്‍ കുറഞ്ഞത് 27 ആംബുലന്‍സുകള്‍ വേണം. ഇതുസംബന്ധിച്ച പദ്ധതി രൂപരേഖ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് 108ന്‍െറ സേവനം ലഭിക്കുന്നത്. അടുത്തഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കാന്‍ 320 ആംബുലന്‍സുകള്‍ അനുവദിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞതായാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍