പൊടിക്കാറ്റില്‍ എട്ട് വാഹനാപകടം

അബൂദബി: കഴിഞ്ഞ ദിവസത്തെ പൊടിക്കാറ്റ് കാരണം അബൂദബിയില്‍ എട്ട് വാഹനാപകടങ്ങളുണ്ടായി. എങ്കിലും മരണമോ പരിക്കോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. അബൂദബി-അല്‍ഐന്‍, അബൂദബി-ദുബൈ, അബൂദബി-സില റോaഡുകളില്‍ വന്‍ തോതില്‍ മണല്‍ നിറഞ്ഞെങ്കിലും ഉടന്‍ നീക്കം ചെയ്തതിനാല്‍ അപകടങ്ങള്‍ ഒഴിവായി. സുരക്ഷ ഉറപ്പാക്കാന്‍ ട്രാഫിക് പൊലീസ് വ്യാപക പട്രോളിങ് നടത്തി.
ശക്തമായ കാറ്റില്‍ അബൂദബി സിറ്റിയില്‍ രണ്ടിടത്ത് സ്കഫോള്‍ഡിങ് തകര്‍ന്നുവീണു. കെട്ടിട നിര്‍മാണ ജോലിക്കിടെയാണ് അപകടമുണ്ടായത്. ഇലവേറ്റര്‍ നിലച്ചുപോയ രണ്ടു സംഭവങ്ങളുമുണ്ടായി. പ്രതികൂല കാലാവസ്ഥ കാരണം മിന സായിദ് ഏറെ നേരം അടച്ചിട്ടു. ദൂരക്കാഴ്ച മങ്ങിയതിനാല്‍ അബൂദബി സിറ്റിയിലും മറ്റും വാഹനങ്ങള്‍ വളരെ പതുക്കെ നീങ്ങിയത് ഗതാഗത തടസ്സമുണ്ടാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus