ഹമദ് രാജാവ് തായ്ലന്‍ഡില്‍Published on Sat, 04/14/2012 - 09:40 ( 1 year 5 weeks ago)
മനാമ: രണ്ടു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ ഖലീഫ തായ്ലന്‍ഡില്‍ എത്തി. ബാങ്കോക്കില്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം ലഭിച്ചു. ക്രൗണ്‍ പ്രിന്‍സ് മഹാ വജിരലോങ്കോണ്‍, പ്രധാനമന്ത്രി യിങ്ക്ളക് ശിനവാത്ര എന്നിവരുമായി രാജാവ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയീഭവിച്ചു. ബഹ്റൈനിലെ തായ്ലന്‍ഡ് അംബാസഡര്‍ ആദല്‍ യൂസുഫ് സാത്തറും എംബസി ഉദ്യോഗസ്ഥരും രാജാവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍