മനാമ: ബഹ്റൈന്‍െറ പല പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം കനത്ത മഴ പെയ്തു. ഏറെ നേരം നീണ്ടുനിന്ന മഴയോടൊപ്പം ഇടിയും മിന്നലുമുണ്ടായിരുന്നു.
അവധി ദിനത്തില്‍ പലരും വീടുകളിലിരുന്ന് മഴ ആസ്വദിച്ചു. പാര്‍ക്കുകളിലും മറ്റുമുണ്ടായിരുന്ന കുടുംബങ്ങള്‍ അപ്രതീക്ഷിതമായി പെയ്ത മഴ നനഞ്ഞുകൊണ്ടാണ് ആസ്വദിച്ചത്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡുകളില്‍ വെള്ളം തളം കെട്ടിനിന്നെങ്കിലും പറയത്തക്ക അപകടങ്ങളൊന്നുമുണ്ടായില്ല. വ്യാഴാഴ്ച പൊടിക്കാറ്റും ചാറ്റല്‍ മഴയുമുണ്ടായിരുന്നു.
ഇതിന്‍െറ തുടര്‍ച്ചയായാണ് ഇന്നലെ ശക്തമായ മഴ ലഭിച്ചത്. ബഹ്റൈനിലെ മലയാളികള്‍ക്ക് വിഷു ആഘോഷിക്കുന്നതിന് മുമ്പുതന്നെ മഴ ആഘോഷിക്കാനായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍