കാട്ടാക്കട: രണ്ടാം വിവാഹം നടത്തുന്നതിനിടെ ആദ്യഭാര്യ പൊലീസുമായെത്തി കതിര്‍മണ്ഡപത്തില്‍ നിന്ന് വരനെ പിടികൂടി. കരകുളം അഴിക്കോട് അലയാഴത്തറ ബിജു ഭവനില്‍ വിജുരാജി (35)നെയാണ് മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിജുരാജ് 1997 ല്‍ കന്യാകുമാരി അരുമന സ്വദേശി ജയറാണിയെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് വിജുരാജും ജയറാണിയും താമസിച്ചുവരവെ 2007 ല്‍ ജോലി തേടി വിദേശത്ത് പോയി. പിന്നീട് വിജുരാജ് ജയറാണിയെയും മകളെയും അന്വേഷിക്കാറുണ്ടായിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. തുടര്‍ന്ന് ഇന്നലെ ഇയാള്‍ മാറനല്ലൂര്‍ സ്വദേശിനിയെ വിഷ്ണുപുരത്തിനടുത്ത് ക്ഷേത്രത്തില്‍ വെച്ച് താലികെട്ടുന്നതായി ജയറാണിക്ക് വിവരം ലഭിച്ചു. ജയറാണി മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ പിടികൂടിയത്. വിജുരാജിനെ കോടതിയില്‍ ഹാജരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍