12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

37,000 ത്തോളം വ്യാജ സീഡികള്‍ പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് വടക്കന്‍ ജില്ലകളിലേക്ക് കടത്താന്‍ശ്രമിച്ച 37,000 ത്തോളം വ്യാജ സീഡികള്‍ ആന്‍റിപൈറസി സെല്‍ വിഭാഗം പിടികൂടി. ‘അറബിയും ഒട്ടകവും’ ഉള്‍പ്പെടെ പുതിയതും പഴയതുമായ വിവിധഭാഷാ ചിത്രങ്ങളും അശ്ളീല സീഡികളും ഇതില്‍പെടും. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റുചെയ്തു.
കൊട്ടാരക്കര സ്വദേശികളായ അജീബ്, ഹൈറിഷ്, ദിലീപ്, കായംകുളം സ്വദേശികളും സഹോദരങ്ങളുമായ നിസാം, കുഞ്ഞുമോന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ മധ്യകേരളത്തിലെ ഹോള്‍സെയില്‍ വ്യാപാരികളാണെന്നും ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് റീട്ടെയില്‍ വ്യാപാരികളെയും അറസ്റ്റുചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് ആന്‍റി പൈറസി സെല്‍ എസ്.പി രാജ്പാല്‍ മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ആന്‍റി¥ൈപറസി സെല്‍ ഡിവൈ.എസ്.പി എസ്. റഫീഖ്, സി.ഐ സ്റ്റുവര്‍ട്ട് കീലര്‍, എസ്.ഐമാരായ അനൂപ് ആര്‍.ചന്ദ്രന്‍, ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലെ സംഘം വാഹന പരിശോധന നടത്തിയാണ് സംഘത്തെ വലയിലാക്കിയത്. കൈകാണിച്ചിട്ടും നിര്‍ത്താതെപോയ രണ്ട് ഓള്‍ട്ടോ കാറുകള്‍ പിന്തുടര്‍ന്ന് സാഹസികമായാണ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ബീമാപള്ളി ഭാഗത്തുനിന്നാണ് വ്യാജ സീഡികള്‍ കൊണ്ടുപോകുന്നതെന്ന് ബോധ്യപ്പെട്ടു. ഇവിടെ നിന്ന് സീഡികള്‍ ഹോള്‍സെയിലായെടുത്ത് വില്‍പനക്കായി വടക്കന്‍ ജില്ലകളിലേക്കാണ് സംഘം കൊണ്ടുപോകുന്നത്. ഇതിന് പിന്നില്‍ വന്‍റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. നെറ്റുവഴി പല സൈറ്റുകളിലും അന്വേഷിച്ചാണ് സിനിമകള്‍ കണ്ടെത്തി ഡൗണ്‍ലോഡ് ചെയ്യുന്നത്. മല്ലു വിഷന്‍, ദേശി ടോറന്‍സ്, മൂവി ജോക്കി തുടങ്ങിയ സൈറ്റുകളില്‍ നിന്നാണ് കൂടുതലായും സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നതെന്നും രാജ്പാല്‍ മീണ പറഞ്ഞു. പിടിച്ചെടുത്തവയില്‍ സീഡികളും ഡി.വി.ഡികളും ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളും പഴയതും പുതിയതുമായ ഗാങ്ങളുടെ ശേഖരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ബീമാപള്ളിയിലെ വ്യാപാരികളും ജമാഅത്ത് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളില്‍ അശ്ളീല സീഡികളും പുതിയ സിനിമകളുടെ സീഡികളും വില്‍പനക്ക് വെക്കില്ലെന്ന് ഉറപ്പുനല്‍കിയതാണ്. എന്നാലിത് ലംഘിക്കപ്പെട്ടെന്നും രാജ്പാല്‍പാല്‍ മീണ ചൂണ്ടിക്കാട്ടി. വ്യാജ സീഡികള്‍ക്കെതിരെ ആന്‍റി പൈറസി സെല്‍ ബീമാപള്ളിയില്‍ രണ്ടുദിവസം മുമ്പ് റെയ്ഡ് നടത്തി കേസെടുത്തിരുന്നു. ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ സീഡികള്‍ക്കും അശ്ളീല സീഡികള്‍ക്കുമെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com