ഹോളിവുഡില്‍ വീണ്ടും റഹ്മാന്‍

ഹോളിവുഡില്‍ വീണ്ടും റഹ്മാന്‍

എ.ആര്‍ റഹ്മാന്റെ മാസ്മര ഈണത്തില്‍ മറ്റൊരു ഹോളിവുഡ് ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുന്നു. ഇതിലൂടെ ഹോളിവുഡ് സംഗീതത്തില്‍ വീണ്ടും മാന്ത്രിക ലോകം തീര്‍ത്തിരിക്കുകയാണ് പാട്ടിലെ ജാലവിദ്യക്കാരന്‍ .

നിര്‍മാതാവും തിരക്കഥാകൃത്തുമായ അലക്സ് കേട്സ്മാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പീപ്പിള്‍ ലൈക് അസ് 'എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ വീണ്ടും ഹോളിവുഡിലെത്തിയത്. ക്രിസ് പൈനും എലിസബ്ധ് ബാങ്ക്സുമാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. സ്റ്റീവന്‍ സ്പില്‍ ബര്‍ഗിന്റെ ഡ്രീം വര്‍ക്ക് പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്കും അരങ്ങൊരുക്കിയിട്ടുണ്ട് അലക്സ്.

ഇതിനു മുമ്പും ഹോളിവുഡില്‍ റഹ്മാന്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഡാനി ബോയലിന്റെ '127 അവേഴ്സ് 'ന്റെ സംഗീതം റഹ്മാനായിരുന്നു. ഓസ്കാറടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ അല്‍ഭുത പ്രതിഭ എന്നും തന്റെ നേട്ടങ്ങള്‍ക്കു മുന്നില്‍ വിനയാന്വിതനാകുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus