Wed, 04/11/2012 - 23:51 ( 1 year 5 weeksago)
ഐ ലീഗ് ചര്‍ച്ചിലിനെ ഡെംപോ വീഴ്ത്തി
(+)(-) Font Size

മഡ്ഗാവ്: ഐ ലീഗ് ഫുട്ബാളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ ഡെംപോ സ്പോര്‍ട്സ് ക്ളബിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാലു ഗോളിനാണ്, പോയന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരായ ഡെംപോ ചര്‍ച്ചിലിനെ മുക്കിയത്. അതേസമയം, മുംബൈ എഫ്.സി-പൈലന്‍ ആരോസ് (1-1), എയര്‍ ഇന്ത്യ-പ്രയാഗ് യുനൈറ്റഡ് (0-0) മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
37ാം മിനിറ്റില്‍ മിറാന്‍ഡയിലൂടെയാണ് ഡെംപോ മുന്നിലെത്തിയത്. 43ാം മിനിറ്റില്‍ റോബര്‍ട്ടോ മെന്‍ഡസ് ഡാ സില്‍വ നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ ചര്‍ച്ചില്‍ സമനില പിടിച്ചു.
46ാം മിനിറ്റില്‍ ഡാ സില്‍വ തന്നെ ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍, മാര്‍ട്ടിന്‍സ് റാന്റി സോലെ (50), കൊകോ ഡാകിബോ (63), റോവില്‍സണ്‍ റോഡ്രിഗസ് (86) എന്നിവരിലൂടെ ഡെംപോ വിജയം സ്വന്തമാക്കുകയായിരുന്നു.
29ാം മിനിറ്റില്‍ അഭിഷേക് യാദവിന്റെ ബൂട്ടില്‍നിന്നായിരുന്നു മുംബൈയുടെ ഗോള്‍. 71ാം മിനിറ്റില്‍ ആല്‍ബിന്‍ ജോര്‍ജിലൂടെ പൈലന്‍ സമനില പിടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus