12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

മദ്യലഹരിയില്‍ റെയില്‍വേ പാലത്തില്‍ ആത്മഹത്യാ ശ്രമം; യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

പാലക്കാട്: മദ്യലഹരിയില്‍ ചുണ്ണാമ്പുതറയിലെ റെയില്‍വേ പാലത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്സ് അരമണിക്കൂറിന് ശേഷം രക്ഷിച്ചു.
മാത്തൂര്‍ തച്ചങ്കാട് സ്വദേശി പ്രമോദിനെയാണ് (23) കല്‍പാത്തിപ്പുഴക്കും റെയില്‍വേ ബ്രിഡ്ജിനുമിടയില്‍നിന്ന് ഫയര്‍ഫോഴ്സ് രക്ഷിച്ചത്. രക്ഷാദൗത്യത്തിനിടെ ഇതുവഴി വന്ന ട്രെയിന്‍ ദൂരെനിന്ന് തന്നെ നിര്‍ത്തിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.
കാവില്‍പ്പാട്ടെ ഭാര്യവീട്ടിലെത്തിയതായിരുന്നു പ്രമോദ്. ഇവിടെനിന്ന് വഴക്കുണ്ടാക്കിയ ശേഷമാണ് പാലക്കാട്ടെത്തിയതെന്ന് പറയുന്നു.
രാത്രി ഏഴോടെ ബ്രിഡ്ജില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. 7.10ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.
എന്നാല്‍, കൈവരിയില്ലാത്ത ബ്രിഡ്ജില്‍ പഴയ സ്ളീപ്പറുകളിലൂടെ സഞ്ചരിച്ച് പ്രമോദിനടുത്തെത്തുന്നത് ശ്രമകരമായിരുന്നു.
ഇരുട്ടില്‍ ഏറെ പണിപ്പെട്ട് പ്രമോദിനടുത്തെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. പിന്നീട് കൈയും കാലും കെട്ടി എമര്‍ജന്‍സി ലിഫ്റ്റിലൂടെ കല്‍പാത്തിപ്പുഴയിലേക്കിറക്കിയ ശേഷം കരക്കെത്തിച്ചു. അമിതമായി മദ്യപിച്ച നിലയിലായിരുന്ന പ്രമോദിനെ പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ചു.
ലീഡിങ് ഫയര്‍മാന്‍ ജി. അജിത്ത്കുമാര്‍, സ്റ്റേഷന്‍ ഓഫിസര്‍ കെ.എം അബ്ദുല്‍ഖാദര്‍, രമേഷ്കുമാര്‍, കേശവ് പ്രദീപ്, ഷിലേന്ദ്രന്‍, വിജയന്‍, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമോദിനെ രക്ഷിച്ചത്. നോര്‍ത്ത് സി.ഐ കെ.എം. ബിജുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com