തൃശൂര്‍: ചെറുതുരുത്തി വരവൂര്‍ സ്കൂള്‍ കവലക്കടുത്ത് ദിവ്യയുടെ (22) മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ദിവ്യയുടെ ഭര്‍ത്താവ് അഭിലാഷ്, അഭിലാഷിന്‍െറ സഹോദരീ ഭര്‍ത്താവ് ഷൈമോന്‍ പാവറട്ടി, പ്രമോദ്, അഭിലാഷിന്‍െറ മാതാപിതാക്കള്‍ തുടങ്ങിയവരുടെ പേരില്‍ കേസെടുക്കണം. അഭിലാഷും കൂട്ടരും ഇപ്പോള്‍ ഒളിവിലാണ്. ഭര്‍തൃമാതാപിതാക്കളില്‍ നിന്ന് ദിവ്യക്ക് ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ആകെ രണ്ടാഴ്ച മാത്രമാണ് ഭര്‍തൃവീട്ടില്‍ കഴിഞ്ഞതെന്നും മാതാപിതാക്കളായ മധുസൂദനന്‍, ഗീത എന്നിവര്‍ പറഞ്ഞു.
എട്ടിന് പാലക്കല്‍ സെന്‍ററില്‍ സമരപ്രഖ്യാപന യോഗം ചേരും.11ന് അഭിലാഷിന്‍െറ വീട്ടുപരിസരത്ത് ദിവ്യയുടെ കുടുംബാംഗങ്ങളും പൗരാവകാശ പ്രവര്‍ത്തകരും നിരാഹാരമനുഷ്ഠിക്കുകയും ചെയ്യുമെന്ന് പൗരസമിതി ചെയര്‍മാന്‍ ശ്രീധരന്‍ തേറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞമാസം ആറിന് ഉച്ചക്കാണ് ദിവ്യയെ വരവൂരിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ പുറത്തു പോയപ്പോഴാണ് സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍