Fri, 03/09/2012 - 23:12 ( 1 year 10 weeksago)
സൈന ക്വാര്‍ട്ടറില്‍ പുറത്ത്
(+)(-) Font Size

ബിര്‍മിങ്ഹാം: ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ വനിതാ സിംഗ്ള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റുപുറത്തായി. ചൈനയുടെ ലി സുവെറൂയിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈനയെ കീഴടക്കിയത്. സ്കോര്‍: 23-12, 23-21. ആദ്യ ഗെയിമില്‍ എതിരാളിക്കു മുന്നില്‍ തീര്‍ത്തും നിറംമങ്ങിയ സൈന രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. നേരത്തേ, ഫ്രാന്‍സിന്‍െറ പി ഹോങ്യാനെ 10-21, 17-21ന് തകര്‍ത്താണ് സൈന ക്വാര്‍ട്ടറിലെത്തിയത്.
നേരത്തെ ഡബ്ള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ ജോടി ചൈനയുടെ രണ്ടാം സീഡായ ക്വിങ് ടിയാന്‍-യുന്‍ലീ ഷാവോ സഖ്യത്തോട് 10-21, 15-21ന് തോറ്റുപുറത്തായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus