മുംബൈ: വായ്പാ നയം പ്രഖ്യാപിക്കാന്‍ ഒരാഴ്ച്ച കൂടി ബാക്കി നില്‍ക്കേ വാണിജ്യ ബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം (സി.ആര്‍.ആര്‍) റിസര്‍വ് ബാങ്ക് 0.75 ശതമാനം കുറച്ചു. വായ്പാ നയത്തില്‍ അര ശതമാനം കുറവ് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്ര ബാങ്ക് അപ്രതീക്ഷിതമായി 0.75 ശതമാനം കുറവ് വരുത്തിയത്. ഇതോടെ വിപണിയില്‍ ലഭ്യമാക്കാന്‍ ബാങ്കുകളുടെ കൈവശം 48,000 കോടി രൂപയോളം അധികം ലഭിക്കും.
അതേസമയം വായ്പാ നയം അടുത്ത വ്യാഴാഴ്ച്ച പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിതമായി ആര്‍.ബി.ഐ കരുതല്‍ ധന അനുപാതം കുറച്ചത് വിപണിയിലെ കടുത്ത പണ ദൗര്‍ലഭ്യമാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ആര്‍.ബി.ഐ കരുതല്‍ ധന അനുപാതത്തില്‍ അര ശതമാനം കുറവ് വരുത്തിയിരുന്നു.
പുതിയ നിരക്ക് ശനിയാഴ്ച്ച നിലവില്‍ വരും. അതേസമയം സി.ആര്‍.ആര്‍ കുറച്ചത് വായ്പാ നയത്തില്‍ പലിശ നിരക്കും കുറയ്ക്കുമെന്നതിന്‍െറ സൂചനയായി കാണേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍