അനുഭവത്തിന്റെനേര്‍ത്ത ചീളുകള്‍ ധ്വനിപ്പിക്കുന്ന കുറേ കഥകള്‍. അശോകന്‍ ചരുവിലിന്റെതിരഞ്ഞെടുത്ത കഥകള്‍ ഇതാണ് വായനക്കാരന് സമ്മാനിക്കുന്നത്.കാലത്തോടും സമൂഹത്തോടും ബന്ധപ്പെട്ട് കിടക്കുന്ന കഥകളില്‍ അവയോടുള്ള പ്രണയത്തോടൊപ്പം വിമര്‍ശനാത്മകതയും നിറഞ്ഞു നില്‍ക്കുന്നു. ജീവിതമെന്ന സങ്കീര്‍ണതയെ കുറിച്ചുള്ള ആകുലതകളും നിരീക്ഷണങ്ങളും ഉള്‍ക്കാഴ്ചകളും കഥകള്‍ വായനക്കരുമായി പങ്കു വെക്കുന്നു.
ഒരു കാലത്ത് കേരളത്തില്‍ നടന്ന ശക്തമായ ഇടതു പക്ഷ സമരങ്ങളുടെ സ്വാധീനം മിക്ക കഥകളിലും കാണാം. ആധുനിക രാഷ്ട്രീയത്തിലെ ജീര്‍ണതകളുമായി ചേര്‍ത്ത് വെച്ച് അല്ലെങ്കില്‍ അതിന് സമാന്തരമായി സമരങ്ങളും കൊടിയ സഹനങ്ങളും അവതരിപ്പിച്ചിരിക്കുന്നു. നഷ്ടബോധത്തിന്റെവേദനയായോ നഷ്ടപ്പെടുത്തലിന്റെപ്രതിഷേധമായോ ഓരോ കഥാപാത്രങ്ങളും വായനക്കാരോട് സംവദിക്കുന്നു. മാനവികതയിലൂന്നിയ സമത്വ ചിന്തകളും സാഹോദര്യവും സ്വാതന്ത്ര്യ ബോധവും പതിയെ പതിയെ പിന്‍വാങ്ങുന്ന കാഴ്ചയാണ് കാലം നമുക്ക് സമ്മാനിക്കുന്നത്. ഈ പിന്‍വാങ്ങലുകളിലേക്ക് ഒരു കാലത്ത് നാം തുടച്ച് നീക്കിയ ജാതീയതയും വര്‍ഗീയതയും പ്രകടനാത്മകമായ വ്യാജ ആത്മീയതയുമൊക്കെ കയറി വരികയാണ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെും അവരുടെ സമരങ്ങളുടേയും ഈറ്റില്ലമായിരുന്ന കേരളം ഒട്ടും ഉല്‍പാദന ക്ഷമമല്ലാത്ത ,ഉപഭോഗസംസ്കാരത്തിന്റെനാടായി. ഈ കാലഘട്ടത്തിലെ മനുഷ്യാനുഭവങ്ങളും പ്രതിസന്ധികളുമാണ് കഥകളുടെ അടിസ്ഥാനം.
‘പ്ളാശ്ശേരിയിലെ കടവ് ’എന്ന കഥയുടെ മുഖ്യപ്രമേയം തന്നെ ഒരു കാലത്ത് നാടിന്റെഅഭിമാനമായിരുന്ന കമ്യുണിസ്റ്റ് പ്രവര്‍ത്തകന്റെനനുത്ത ഓര്‍മകളാണ്. ഏറെ കാലം ഒളിവ് ജീവിതവും തടവും അനുഭവിച്ചയാള്‍ നമ്പീശന്‍ പില്‍ക്കാലത്ത് പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്ന് പിന്‍വാങ്ങി നിശബ്ദനാവുകയാണ്്. നമ്പീശനോടൊപ്പമുണ്ടായിരുന്നയാള്‍ (ഇപ്പോഴും സമുന്നത നേതാവാണ് )ഏറെക്കാലത്തിന് ശേഷം ഒരു കാരണവുമില്ലാതെ അയാളെ കാണാനായി പ്ളാശ്ശേരിയില്‍ വരുന്നതും അപ്പോഴുള്ള ഓര്‍മകളുമാണ് കഥയുടെ ഇതിവൃത്തം. വിപ്ളവം ദാരിദ്ര്യത്തില്‍ നഷ്ടമായ ഒരാളുടെ ഉള്ളിലെ തേങ്ങല്‍ വായനക്കാരുടേതാക്കാന്‍ കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു.
അതി വിപ്ളവത്തില്‍ നിന്ന് അരാജകത്വത്തിലേക്ക് വീണ് പോയ ഒരു തലമുറയെ ‘തൊമ്മന്‍ കരിയിലേക്ക് ഒരു ബോട്ടു യാത്ര’, ‘കാവ്യകല്ലോലം എന്റെഹൃദയത്തില്‍’ തുടങ്ങിയ കഥകളില്‍ കാണാം. അടിയന്തരാവസ്ഥയെ പ്രതിരോധിച്ച ചെറുപ്പക്കാരുടെ തുടര്‍ ജീവിതത്തിന്റെതകര്‍ച്ചകള്‍ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളും കഥകളിലുണ്ട്. ‘പാളകൊണ്ട് കോരുന്ന വെള്ള’ത്തിലെ ചിന്നു അമ്മായി അതിലൊന്നാണ്. ആത്മീയതയുടെ വാണിജ്യവല്‍ക്കരണത്തെ വിമര്‍ശിക്കുന്ന പലതരം വീടുകളില്‍ ഒരു ഇടത്തരക്കാരന്റെപങ്കപ്പാടുകളും സ്വപ്നങ്ങളും നിറഞ്ഞ് നില്‍ക്കുന്നു. വീട് ഒരു അഭയസ്ഥാനം എന്നതിലുപരി പൊങ്ങച്ചത്തിന്റെഅടയാളമാവുന്നതും ഇതില്‍ വിഷയമാകുന്നു. നര്‍മത്തില്‍ ചാലിച്ച അവതരണം ഈ കഥയെ മനോഹരമാക്കുന്നുമുണ്ട്. ‘മരിയ പറഞ്ഞു. "ഞങ്ങളുടെ ഇതുവരെയുള്ളതും ഇനിയുള്ളതുമായ സമ്പാദ്യമാണച്ചോ ഇത്."
"ഇപ്പോള്‍ വീടായി. രണ്ടാണ്‍കുഞ്ഞുങ്ങളാണ്. ഉപജീവനത്തിന് മാര്‍ഗവുമുണ്ട്. ഇനി ഇടക്കൊക്കെ ആത്മാവിനെ കുറിച്ചോര്‍മിക്കാം. അപ്പം കൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത്. ഫാദര്‍ പറഞ്ഞു.
മരിയ അദ്ദേഹത്തിന്റെപ്ളേറ്റിലേക്ക് ഒരു ദോശ കൂടി വെച്ചു കൊടുത്തു. ജീവിതത്തിന്റെകാപട്യം രണ്ട് പുസ്തകങ്ങള്‍ എന്ന കഥയിലും വ്യക്തമാണ്.
ജീവിതത്തിന്റെപ്രത്യക്ഷ യാഥാര്‍ഥ്യങ്ങളേയും സാമൂഹിക വൈരുധ്യങ്ങളേയും കഥാവിഷയമാക്കുന്നതോടൊപ്പം ജീവിതത്തിന്റെഅപര പാഠങ്ങളേയും കഥകള്‍ പ്രതിപാദിക്കുന്നുവെന്ന് ഡോ.കെ.എസ് രവികുമാറിന്റെപഠനത്തില്‍ പറയുന്നുണ്ട്. ഒട്ടും പ്രകടനാത്മകമല്ലാതെ കഥാലോകത്ത്് തന്റോയ ഇരിപ്പിടം കണ്ടെത്തിയ കഥാകാരനാണ് അശോകന്‍ ചരുവില്‍ എന്ന് പറയാതെ വയ്യ.


നിങ്ങളുടെ അഭിപ്രായങ്ങള്‍