കൊച്ചി: വിപണി വിദഗ്ധരെ പോലും അമ്പരിപ്പിച്ച് കുരുമുളകിന്റെ വില കുതിക്കുന്നു. ബുധനാഴ്ച ക്വിന്റലിന് 1100 രൂപയുടെ വര്‍ധനയാണുണ്ടായത്്. ചൊവ്വാഴ്ച 1000 രൂപ വര്‍ധിച്ചിരുന്നു. ബുധനാഴ്ച അണ്‍ ഗാള്‍ബിള്‍ഡിന്റെ വില (ക്വിന്റലിന്) 40,100 രൂപയിലെത്തി. ഗാര്‍ബിള്‍ഡിന്റെ വില 41600 രൂപയാണ്. കുരുമുളകിന്റെ ഉല്‍പ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിലെ ഡിമാന്റുമാണ് വില കുത്തനെ ഉയര്‍ത്തുന്നത്. ക്വിന്റല്‍ വില 40,000 കടന്നതോടെ കൊച്ചി വിപണിയില്‍ 150 ടണ്‍ കുരുമുളകിന്റെ വില്‍പ്പന നടന്നു. വില ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും കൂടുതല്‍ ചരക്ക് വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ വില കുതിച്ചുയര്‍ന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ പിന്തള്ളപ്പെട്ട അവസ്ഥയിലാണ്. വില ഉയര്‍ന്നതോടെ വിയറ്റ്നാമില്‍നിന്നും മറ്റും ചരക്ക് ഇറക്കുമതിചെയ്യാനുള്ള സാധ്യത ഏറിയിരുന്നു. എന്നാല്‍, രണ്ട് ദിവസങ്ങളിലായി രൂപയുടെ മൂല്യത്തില്‍ തകര്‍ച്ച ഉണ്ടായത് ഇറക്കുമതി സാധ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, വില ഇടിക്കാനുള്ള തന്ത്രങ്ങളുമായി ദുബൈയിലെയും സിംഗപ്പൂരിലെയും അവധിക്കച്ചവടക്കാര്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ഈ നീക്കം ഫലിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് കര്‍ഷകര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍