12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

കാട്ടുകുതിരകള്‍

കാട്ടുകുതിരകള്‍

വാഹനലോകത്തെ വികൃതിക്കുട്ടികളാണ് എ.ടി.വികള്‍. ചെറുകാറിനും ബൈക്കിനുമിടയിലാണ് ഇവയുടെ സ്ഥാനം. നാല് ചക്രമുള്ള ബൈക്ക് എന്ന് പറഞ്ഞാല്‍ കൂടുതല്‍ എളുപ്പമുണ്ട്. മഞ്ഞെന്നോ മാര്‍ബിളും ചെരിവും ചെളിയുമൊന്നും പ്രശ്നമാക്കാതെ പായാന്‍ ഇവര്‍ക്കുള്ളത്ര കഴിവ് വേറൊന്നിനുമില്ല. വെറുതെയല്ല ഓള്‍ ടെറൈന്‍ വെഹിക്കിള്‍ എന്ന് പേരിട്ടിരിക്കുന്നത്.

ബൈക്ക്, ജീപ്പ്, ട്രാക്ടര്‍ തുടങ്ങി വിവിധതരം വാഹനങ്ങളുടെ ചില സ്വഭാവങ്ങള്‍ കൂടിച്ചേരുന്ന കുഞ്ഞന്‍ വണ്ടികളാണിവ. രസത്തിനും പണത്തിനും വേണ്ടി വാങ്ങി ഉപയോഗിക്കാം. ഹോണ്ടയും സുസുക്കിയും യമഹയും കാവസാക്കിയുമൊക്കെ എ.ടി.വികളുടെ ഉസ്താദുമാരാണെങ്കിലും ഇന്ത്യയില്‍ ഇവക്ക് അധികം പരിചയക്കാരില്ല. ഈ ഗ്യാപ്പിലേക്കാണ് നെബുല എന്ന വാഹന കമ്പനി ഇപ്പോള്‍ വന്നിരിക്കുന്നത്. ഇതിനുമുമ്പ് ഇങ്ങനെയൊരു കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ലല്ലോയെന്ന് പറഞ്ഞ് തള്ളേണ്ട. ലോകവിപണിയില്‍ പോളാരിസും ജോണ്‍ഡീറുമൊക്കെ പേരെടുത്തത് ഇങ്ങനെ എ.ടി.വികള്‍ ഉണ്ടാക്കിയതുകൊണ്ടുകൂടിയാണ്. മുമ്പ് വിവിധ കാറുകളുടെയും ബൈക്കുകളുടെയുമൊക്കെ ഡീലറും കയറ്റുമതിക്കാരനുമൊക്കെയായിരുന്ന എസ്.ജി. അസ്നാനിയെന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ പൂനെയില്‍ തുടങ്ങിയ കമ്പനിയാണിത്. 110 സിസിയുടെ ഒറ്റ സിലണ്ടര്‍ മുതല്‍ 800 സിസിയുടെ മൂന്ന് സിലിണ്ടര്‍ വരെയുള്ള 12 മോഡല്‍ എ.ടി.വികളാണ് നെബുലക്കുള്ളത്. ഗിയര്‍ നമുക്ക് തന്നെ മാറ്റാവുന്നതും ഓട്ടോമാറ്റിക്കായി ഗിയര്‍ മാറുന്നതും കിട്ടും. രണ്ട് സിലിണ്ടറുള്ള ട്രാക്ടര്‍ ഉണ്ടാക്കി വില്‍ക്കുന്ന ബിസിനസും ഇവര്‍ നടത്തുന്നുണ്ട്.

നിലവില്‍ എ.ടി.വികള്‍ വില്‍ക്കാന്‍ പൂനെയിലും നവി മുംബൈയിലും മാത്രമാണ് ഷോറൂമുള്ളത്. രാജ്യം മുഴവന്‍ ഷോറൂമുകള്‍ തുറക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. ഇവിടെ വ്യാപകമായി ഇറങ്ങാത്തയിനം വാഹനമായതിനാല്‍ നല്ല വ്യാപാരം കിട്ടുമെന്നാണ് പ്രതീക്ഷ. 12 വണ്ടികളില്‍ രണ്ടെണ്ണം കണ്ടാല്‍ ഞെട്ടും. 800 സിസി ശേഷിയുള്ള മാരിടൈമും എക്സ്ട്രീമുമാണവ. മാരിടൈമിന് വെള്ളത്തിലും ഓടാനുള്ള കഴിവുണ്ട്. റോഡില്‍ 80 കിമീയും വെള്ളത്തില്‍ 10 കിമീയും വേഗം കിട്ടും. വില്ലീസ് ജീപ്പിന്റെ ചേലിലാണ് എക്ട്രീമിന്റെ നില്‍പ്പ്. ചെറുബാല്ല്യക്കാര്‍ക്ക് ഹാന്‍ഡിലാണെങ്കില്‍ ശേഷി കൂടിയവര്‍ക്ക് സ്റ്റിയറിംങ് കൊടുത്തിട്ടുണ്ട്. ഒരു ലക്ഷത്തിനും ഒന്നരലക്ഷത്തിനുമിടയിലായിരിക്കും വില നിലവാരം


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus